ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ സി.പി.എമ്മുമായും കോണ്‍ഗ്രസുമായും ഒന്നിച്ച് പോരാടാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ബംഗാളില്‍ തൃണമൂലിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും പോരാടുന്നത് കാര്യമാക്കുന്നില്ലെന്നും മമത പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

