തിരുവനന്തപുരം: പി ജെ ജോസഫിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് പിജെ ജോസഫിനെയും, കെ എം മാണിയെയും പ്രത്യക്ഷമായി പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്.

ജോസഫിന് സീറ്റ് നിഷേധിച്ചതിലൂടെ മനസിലാക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ഒരു വിലയുമില്ലെന്നാണ്. അതുകൊണ്ട് ഇനിയും നാണംകെട്ട് മാണിക്കൊപ്പം തുടരണമോയെന്ന് തീരുമാനിക്കേണ്ടത് ജോസഫ് തന്നെയാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി വിട്ടുവന്നാല്‍ മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നും കോടിയേരി പറഞ്ഞു.


