ന്യൂഡല്‍ഹി: ആംആദ്മിയെ വെട്ടിലാക്കി കോഴയാരോപണം. സീറ്റ് ലഭിക്കാന്‍ ആറു കോടി രൂപ അരവിന്ദ് കേജരിവാളിനു നല്‍കിയെന്ന ആരോപണവുമായി സ്ഥാനാര്‍ഥിയുടെ മകന് രംഗത്തെത്തി. എഎപി സ്ഥാനാര്‍ഥി ബല്‍ബീര്‍ സിംഗ് ജാഖര്റിന്റെ മകന് ഉദയ് ജാഖറാണ് രംഗത്തെത്തിയത്.

മൂന്ന് മാസം മുന്‍പാണ് അച്ഛന് ആംആദ്മിയില്‍ അംഗത്വമെടുത്തത്. തെരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കാന്‍ ആറു കോടി രൂപ നല്കി. ഈ പണം കേജരിവാളിന് നേരിട്ട് നല്കി.
ഇതിന് കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്ന വീഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ഐ പുറത്തുവിട്ടു. അണ്ണാ ഹസാരെയുടെ സമരവുമായി യാതൊരു ബന്ധമില്ലാത്ത ആളായിട്ടും എങ്ങനെയാണു സീറ്റ് നല്‍കിയത്?. സിക്ക് വിരുദ്ധ കലാപത്തില്‍ പ്രതിയായ സജന് കുമാറിന്റെ വിട്ടയ്ക്കുന്നതിനും അച്ഛന് ശ്രമിച്ചു. വിദ്യാഭ്യാസ ആവശ്യത്തിനു പണം ചോദിച്ചപ്പോഴാണ് ആ പണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച വിവരം അറിയുന്നത്.-ഉദയ് ജാഖര്‍ പറഞ്ഞു.
#WATCH Aam Aadmi Party's West Delhi candidate, Balbir Singh Jakhar's son Uday Jakhar: My father joined politics about 3 months ago, he had paid Arvind Kejriwal Rs 6 crore for a ticket, I have credible evidence that he had paid for this ticket. pic.twitter.com/grlxoDEFVk
— ANI (@ANI) May 11, 2019
എന്നാല്‍ ഉദയ് ജാഖറിന്റെ ആരോപണങ്ങള്‍ തള്ളി ബല്‍ബീര്‍ സിംഗ് രംഗത്തെത്തി. താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഭാര്യയ്ക്കാണ് മകന്റെ ഉത്തരവാദിത്തം. മകനോട് സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെന്നും ബല്‍ബീര്‍ പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ നാളെയാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. വെസ്റ്റ് ഡല്‍ഹിയിലാണ് ബല്‍ബിര്‍ സിംഗ് മത്സരിക്കുന്നത്.


