ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ ക്രിമിനല്‍പശ്ചാത്തലം ടി.വി.യിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണമെന്ന് നിര്‍ദേശം. കൂടാതെ ഓരോ പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തണം. ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ അതും പ്രത്യേകം വ്യക്തമാക്കണം.

മുഖ്യധാരാപത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും മൂന്ന് വ്യത്യസ്ത തീയതികളിലായാണ് പരസ്യം നല്‍കേണ്ടത്. ഈ പരസ്യങ്ങളുടെ ക്ലിപ്പിങ്ങുകള്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കണം. ഓരോ സംസ്ഥാനത്തും എത്രത്തോളം ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുണ്ടെന്ന വിവരം അതത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമര്‍പ്പിക്കുകയും വേണം.


