ആലപ്പുഴ: യുഡിഎഫില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ജോസ് കെ മാണി എം പി. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ലയനത്തിന് ശേഷം അര്‍ഹിക്കുന്ന പരിഗണന നിയമസഭയിലോ ലോക്സഭയിലോ കിട്ടിയിട്ടില്ല. അധിക സീറ്റ് വേണമെന്നതാണ് പാര്‍ട്ടി നിലപാട് എന്നും ജോസ് കെ.മാണി വ്യക്തമാക്കി.
കേരള യാത്രക്ക് അലപ്പുഴയില്‍ നല്കിയ സ്വീകരണത്തിന് ശേഷമായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം. പതിനെട്ടാം തിയതി നടക്കുന്ന ഉഭയകക്ഷി യോഗത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


