ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രീകരിച്ചാണ് പുതുതായി പാര്‍ട്ടിയിലെത്തിയ അനില്‍ ആന്റണി പ്രവര്‍ത്തിക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്, ന്യൂനപക്ഷ സമുദായാംഗം എന്നീ മേല്‍വിലാസങ്ങള്‍ ഡല്‍ഹിയില്‍ പ്രയോജനപ്പെടുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തപ്പെടുന്നത്. എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തിയപ്പോഴും ഇതേ നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്. മാസത്തില്‍ 10 ദിവസം ബിജെപി ദേശീയ ഓഫീസ് കേന്ദ്രമാക്കിയാണ് അബ്ദുള്ളക്കുട്ടി പ്രവര്‍ത്തിക്കുന്നത്. ഈ തരത്തില്‍ തന്നെ അനില്‍ ആന്റണിയുടെ ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചു നല്‍കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

