മൂവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ.ജോയ്സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍ .ഡി .എഫ് മുളവൂര്‍, പായിപ്ര ലോക്കല്‍ കണ്‍വെന്‍ഷനുകള്‍ നടന്നു. മുളവൂരില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി വി ജോയി അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ലോക്കല്‍ കണ്വെന്ഷന് സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.കെ. ശ്രീകാന്ത്
അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി സി ഉണ്ണികൃഷ്ണന്,വി എസ് മുരളി, സീന ബോസ്, ഒ കെ മുഹമ്മദ്, എം വി സുഭാഷ്, യു പി വര്‍ക്കി, ഇ.എം ഷാജി, കെ.എന്‍. ജയപ്രകാശ്,വി.ആര്. ശാലിനി മുഖ്യ പ്രഭാഷണം നടത്തി