കോഴിക്കോട്: എം.പി വീരേന്ദ്ര കുമാർ ജെ.ഡി.യുവിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി മത്സരിക്കും. ഇടത് സ്വതന്ത്രനായാണ് വീരേന്ദ്ര കുമാർ മത്സരിക്കുക. രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നൽകാൻ ഇന്നലെ നടന്ന ഇടതു മുന്നണി യോഗത്തിൽ തീരുമാനമായിരുന്നു. വീരേന്ദ്രകുമാറുമായി സഹകരണം മാത്രം തുടരാനും മുന്നണി പ്രവേശനം സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനും യോഗത്തിൽ ധാരണയായിരുന്നു.
യു.ഡി.എഫ് വിട്ട വീരേന്ദ്ര കുമാർ ജെ.ഡി.യു ഇടതുമുന്നണിയിൽ അംഗത്വം ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർക്ക് ഔദ്യോഗികമായി കത്ത് നൽകിയിരുന്നു.