ദില്ലി: എസ്എന്‍സി ലാവ്ലിന് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐ ഹര്‍ജി നല്‍കിയിരുന്നു. പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയ നടപടി തെറ്റാണെന്നാണ് സി ബി ഐയുടെ വാദം. ലാവലിന്‍ കരാറില്‍ പിണറായി വിജയന് അറിയാതെ മാറ്റം വരില്ലെന്ന് സി ബി ഐ വാദിക്കുന്നു. പിണറായി വിജയന്, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരനായിരുന്ന മോഹന്‍ ചന്ദ്രന്, എ ഫ്രാന്‍സിസ് എന്നിവരെയാണ് കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയത്.
അതേസമയം കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പെടെ നാലുപേര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരങ്ക അയ്യര്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്മാന് ആര് ശിവദാസന്‍ എന്നിവര്‍ നല്കിയ ഹര്‍ജികളും കോടതി പരിഗണിക്കും.

