നരേന്ദ്രമോഡിക്ക് എതിരായ വിമര്‍ശന പോസ്റ്റിട്ടുവെന്ന പേരില്‍ കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസിനും പൂട്ടിട്ട് ഫേസ്ബുക്ക്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും വസ്തുതാപരമായ ആക്ഷേപങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു കൊണ്ട് എത്രകാലം മോഡിക്കും കൂട്ടര്‍ക്കും മുന്നോട്ടു പോകാന്‍ കഴിയും. രാജ്യത്ത് ഉയര്‍ന്നു വരുന്ന നിരവധി പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്ക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും അതും അവരുടെ ട്വിറ്റര്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിക്കുകയും ചെയ്യുന്നത് ഭീരുക്കളുടെ നടപടിയാണെന്നും അഡ്വ. അനില്‍ ബോസ് വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം കവി സച്ചിദാനന്ദന് മോഡിക്കെതിരെ വിമര്‍ശിച്ചു കൊണ്ട് പോസ്റ്റിട്ടു വെന്ന പേരിലും ഫെയ്സ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരവെയാണ് അനില്‍ ബോസിനും ഫെയ്സ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.


