കൊച്ചി : രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ അനുശാസിക്കുന്ന ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുകയെന്നത് പൗരന്റെ കടമയാണ് . ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണ്. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കുന്നു. ഭരണഘടന പദവിയിലുള്ളവർ വരെ അതിന് നേതൃത്വം നൽകുന്നു. കാസർകോട് കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

