തിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി.എം സുധീരന് മത്സരിക്കാനില്ല . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം എന്ന് ആവശ്യം ഉയര്‍ത്തിയെങ്കിലും മത്സരിക്കില്ല എന്ന നിലപാടില്‍ നില്‍ക്കുകയാണ് സുധീരന് .ഹൈക്കമാന്‍ഡ് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ആലപ്പുഴയില്‍ നിന്ന് വീണ്ടും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ജനവിധി തേടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. എറണാകുളത്ത് സിറ്റിങ് എംപിമാരില്‍ കെ.വി.തോമസ് മത്സരിക്കാനുള്ള തീരുമാനം ഇതുവരെ പൂര്‍ത്തിയായില്ല .ഹൈക്കമാന്‍ഡ് ഇതുവരെ കെ.വി.തോമസ് മത്സരിക്കുന്നതിനായി പച്ചക്കൊടി കാറ്റിയിട്ടില്ല . കെ.സുധാകരനും അടൂര്‍ പ്രകാശും കണ്ണൂരിലും ആറ്റിങ്ങലിലുമായി നാര്ഥിയാകുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയാവുകയും ചെയ്തു .

