തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് ബിഡിജെസ്. പി.സി തോമസിന്റെ കേരള കോണ്‍ഗ്രസ് ഒരു സീറ്റും ആവശ്യപ്പെട്ടു.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വയനാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനതിട്ട, ആറ്റിങ്ങല്‍ എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ് അവകാശവാദം ഉന്നയിച്ചത്. ഇത്രയും സീറ്റുകള്‍ വിട്ടുനല്‍കുക പ്രായോഗികമല്ലെന്നും കൂടുതല്‍ ചര്‍ച്ചയാകാമെന്നും ബി.ജെ.പി നേതൃത്വം യോഗത്തില്‍ നിലപാടെടുത്തു. നാല് സീറ്റുകള്‍ വരെ ബി.ഡി.ജെ.എസിന് നല്കാന് ബി.ജെ.പി തയ്യാറായേക്കും.
പി.സി തോമസിന്റെ കേരള കോണ്‍ഗ്രസും ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം അല്ലെങ്കില്‍ ഇടുക്കി സീറ്റ് നല്‍കണമെന്നാണ് പി.സി തോമസിന്റെ ആവശ്യം. ഘടകകക്ഷികള്‍ക്കായി നാലില്‍ ഒന്ന് സീറ്റുകള്‍ വിട്ട് നല്കാന് ബി.ജെ.പി തയ്യാറായാല്‍ കേരള കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കപ്പെടും. ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമായി ഉയര്‍ത്തി കാണിക്കും. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് പുറമേ കെ.പി ശശികല, കെ.എസ് രാധാകൃഷ്ണന്, ടി.പി സെന്‍കുമാര്‍ എന്നിവരെയും മത്സര രംഗത്തിറക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.

