കൊച്ചി: മുന്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ എം മാണിയെ അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പാലായിലെ വസതിയില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന മാണിയുടെ ആരോഗ്യനില സംബന്ധിച്ച് ഉച്ച തിരിഞ്ഞ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറപ്പെടുവിക്കും. ഐസി യൂണിറ്റില്‍ കഴിയുന്ന മാണിയെ കാണാന്‍ മറ്റുള്ളവരെ അനുവദിക്കുന്നില്ല.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് രോഗവിവരങ്ങള്‍ ആരായുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് മുന്‍ ധനമന്ത്രിയെ ചികിത്സിക്കുന്നത്. അടുത്തകാലത്തായി രോഗങ്ങള്‍ അലട്ടുന്നുണ്ട് കെ എം മാണിയെ. അതുകൊണ്ട് തന്നെ പാര്‍ട്ടി ചുമതലകള്‍ മകന് ജോസ് കെ മാണിയെ ഏല്‍പ്പിച്ച് സ്വസ്തമാകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതും. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് കെ എം മാണി. പാലാ നിയോജക മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി നിയമസഭയിലേക്ക് വിജയിച്ചു കയറിയത അദ്ദേഹമാണ് കേരളത്തില്‍ ഏറ്റവും അധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും.