തരൂര്‍ മണ്ഡലത്തില്‍ പി കെ ജമീലയ്ക്ക് സീറ്റില്ല. പകരം പിപി സുമോദ് മത്സരിക്കും. മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മത്സരിക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജമീല വന്നാല്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലത്തിലും അത് ബാധിക്കുമെന്ന് മണ്ഡലം കമ്മിറ്റികള്‍ വിലയിരുത്തിയ സാഹചര്യത്തില്‍ പി.കെ ജമീലയെ മാറ്റണമെന്ന് സിപിഐഎം ജില്ലാ കമ്മറ്റി തീരുമാനിക്കുകയായിരുന്നു.
തരൂരില്‍ ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് സ്ഥാനാര്‍ത്ഥിയാകും. നേരത്തെ കോങ്ങാടാണ് സുമോദ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. കോങ്ങാട് അഡ്വ. ശാന്തകുമാരി മത്സരിക്കും.


