കോഴിക്കോട്: നടന് മോഹന്‍ലാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പുതുമുഖങ്ങള്‍ വരണമെന്നാണ് ബിജെപി നിലപാട്. ടിപി സെന്‍കുമാര്‍ മത്സര സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പിഎസ് ശ്രീധരന് പിള്ള പറഞ്ഞു.

അതേസമയം മോഹന്‍ ലാലിന്റെ മത്സര സാധ്യതയെ കുറിച്ചോ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല. മോഹന്‍ലാലിനെയും സുരേഷ് ഗോപിയേയും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര്‍ വര്‍മ്മയെയും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പെടുത്തിയ ആര്‍എസ്എസ് റിപ്പോര്‍ട്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള തള്ളിക്കളഞ്ഞു. അങ്ങനെ ഒരു പട്ടിക ആര്എസ്എസിനില്ലെന്നാണ് ശ്രീധരന് പിള്ള പറയുന്നത്.


