കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ഏറ്റ തിരിച്ചടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തണമെന്ന് ഐഎന്‍എല്‍. പരാജയ കാരണം കണ്ടെത്തണം, ലഭിക്കേണ്ട വോട്ടുകള്‍ പോലും കിട്ടാതെ നിഷ്പക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്തണമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്‍ഡ്യ മുന്നണിയുടെ നേട്ടം ആശ്വാസകരമാണെന്നും എന്നാല്‍ ഇടത് മുന്നണിക്ക് പ്രതീക്ഷക്കെത്ത് ഉയരാന്‍ സാധിച്ചില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
മുന്നണി സംവിധാനത്തിലെ മാറ്റം, ചില വര്‍ഗീയ സംഘടനകളടക്കം വലതിനൊപ്പം ചേര്‍ന്നത് ഇന്‍ഡ്യ മുന്നണിക്ക് വോട്ട് വര്‍ധനവ് ഉണ്ടാകാന്‍ കാരണമായി. ഐഎന്‍എല്‍ നേതാക്കള്‍ മുസ്ലിം ലീഗിലേക്ക് പോകുമെന്ന പ്രചാരണം തെറ്റാണെന്നും ഐഎന്‍എല്‍ പറഞ്ഞു.
എപ്പോഴും ഇടതിനൊപ്പം ഉണ്ടാകുമെന്നും വോട്ട് ചോര്‍ച്ചയില്‍ സംഭവിച്ചതിനെ പറ്റി ശരിയായി വിശകലനം ചെയ്ത് എല്‍ഡിഎഫ് യോഗത്തില്‍ അവതരിപ്പിക്കുമെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ പറഞ്ഞു.