തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ദേവസ്വംബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേവസ്വംബോര്‍ഡ് എടുക്കാത്ത ഒരു തീരുമാനം അഭിഭാഷകന് കോടതിയില്‍ പറഞ്ഞെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ് രാജി വച്ച് ഇറങ്ങിപ്പോകണം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും വുശ്വാസികളെ മാനിച്ചില്ല.
സര്‍ക്കാരിന്റെ അറിവോടെയാണോ ദേവസ്വംബോര്‍ഡ് അഭിഭാഷകന് നിലപാട് കോടതിയില്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബോര്‍ഡിന്റെ കരണം മറിച്ചില്‍ വിശ്വാസികളെ വേദനിപ്പിച്ചു. ആരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയേണ്ടതുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ കള്ളക്കളിയും വ്യക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റോ അംഗങ്ങളോ അറിയാതെ എങ്ങനെയാണ് അഭിഭാഷകന് കോടതിയില്‍ നിലപാടെടുത്തതെന്നും ചെന്നിത്തല ചോദിച്ചു.

