തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. മുഖ്യമന്ത്രി പദവിയ്ക്ക് നിരക്കാത്ത അപഹാസ്യമായ പ്രസ്താവന നടത്തുന്നത് നിര്‍ത്തണമെന്നും വി മുരളീധരന് വ്യക്തമാക്കി.
കേരള സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ തെളിവ് പുറത്തുവിടാന്‍ പിണറായി തയാറാകണം. കേന്ദ്ര ഏജന്‍സികള്‍ എവിടെയും സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ നീക്കം നടത്തിയിട്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് എതിരെയുള്ള അന്വേഷണമാണോ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കുതിര കയറിയാല്‍ അന്വേഷണം അവസാനിപ്പിക്കുമെന്ന് ആരും കരുതേണ്ടെന്നും വി മുരളീധരന് പ്രതികരിച്ചു.


