മൂവാറ്റുപുഴ: സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത എന്‍.അരുണിന് സി പി ഐ മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. മൂവാറ്റുപുഴ സി വിയോഹന്നാന് ഹാളില്‍ നടന്ന ചടങ്ങില്‍ സി പി ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ ഷാള്‍ അണിച്ച് സ്വീകരിച്ചു. സി പി ഐ മൂവാറ്റുപുഴ ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ പി അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.
സി പി ഐ സംസ്ഥാന കമ്മറ്റി അംഗം ബാബു പോള്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ എല്‍ദോ എബ്രഹാം, കെ എ നവാസ്, ഇ കെ സുരേഷ്, മഹിള സംഘം ജില്ലാ കമ്മറ്റി അംഗം സീന ബോസ്, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി വിന്‍സന്‍ ഇല്ലിക്കല്‍, പ്രസിഡന്റ് പോള്‍ പൂമറ്റം, മണ്ഡലം കമ്മറ്റി അംഗം എം കെ അജി എന്നിവര്‍ സംസാരിച്ചു


