കൊല്‍ക്കത്ത: ‘ജയ് ശ്രീറാം’ വിളിക്കുന്നവരെയെല്ലാം മമത ജയിലില്‍ അടയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ താംലുകില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരനെക്കുറിച്ച് കേള്‍ക്കുമ്ബോള്‍ ദീദി അസ്വസ്ഥയാണ്. ഈ ദിവസങ്ങളില്‍ സംസാരിക്കാന്‍പോലും ആഗ്രഹിക്കാതെ അവര്‍ അസ്വസ്ഥയാണെന്ന് മോദി പറഞ്ഞു.

മമതയെ ഫോണില്‍ ബന്ധപ്പെടാന്‍ താന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചു. എന്നാല്‍ അവരുടെ അഹങ്കാരം മൂലം തന്നോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. താന്‍ വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മമത അതിനു തയാറായില്ലെന്നും മോദി ആരോപിച്ചു.
ഫോനി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാന്‍ മമതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമര്‍ശം.


