ഇകെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ മന്ദിരം ആഗസ്റ്റ് 18 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിര്‍വഹിക്കും.
2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന് തറക്കലിട്ട ഇകെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായി നാടിന് സമര്‍പ്പിക്കുന്നത്. ആഗസ്റ്റ് 18 ന് വൈകിട്ട് 5 മണിക്കാണ് പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കുന്നത്.

