കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ഭരണഘടനയുടെ വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370. സംസ്ഥാന നിയമസഭയ്ക്ക് തങ്ങളുടെ സ്വന്തം ഭരണഘടന രൂപപ്പെടുത്താന്‍ ഇതനുസരിച്ച് അധികാരമുണ്ട്. മാത്രമല്ല, ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനാവൂ.
കേന്ദ്രമന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യങ്കാറാണ് ആര്‍ട്ടിക്കിള്‍ 370 ന്റെ കരട് തയ്യാറാക്കിയത്. ആര്‍ട്ടിക്കിള്‍ 35A അനുസരിച്ച് ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ഇവിടെ സ്ഥലമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ അധികാരമില്ല. ജമ്മു കാശ്മീരിന് ആര്‍ട്ടിക്കിള്‍ 370 ഒരു ഓട്ടോണോമസ് സ്റ്റാറ്റസ് നല്കുന്നു. ഭരണഘടനാപരമായി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ നിയമങ്ങളൊന്നും ഇതുകൊണ്ടുതന്നെ ബാധകമായിരുന്നില്ല.


