മുവാറ്റുപുഴ: മുവാറ്റുപുഴയില്‍ സ്ക്കൂള് സമയത്ത് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് പായിപ്ര സ്വദേശിയായ വിദ്യാര്‍ത്ഥിനി മരിച്ചതില്‍ പ്രതിഷേധിച്ച് ടിപ്പര്‍ ലോറികളുടെ കൊലവിളി ഓട്ടം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ നേതൃത്തം നല്കി, മുഹമ്മദ് റഫീഖ്, ഷാന്‍ മുഹമ്മദ് , റംഷാദ് റഫീഖ്, ഫൈസല്‍ വടക്കാനത്, ജിന്റോ ടോമി, സച്ചിന് ഷാജി, എം സി വിനയന്, ജിജോ പാപ്പാലി, അമല്‍ ബാബു, ആല്ബിന് രാജു, റിയാസ് താമരപ്പിളില്, ഷൗക്കത്തലി മീരാന്‍, ഷെഫാന്‍ വി എസ്, സച്ചിന് സി ജമാല്‍ ,ആല്ബിന് രാജു, ജെയിംസ് ജോഷി, മാഹിന്‍ അബുബക്കര്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു