ദില്ലി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. ഹര്‍ദീപ് സിങ് എന്ന എംഎല്‍എയാണ് രാജിവച്ചത്. ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് ബിജെപി രഹസ്യമായി മാറ്റിയ നാല് ഭരണപക്ഷ എംഎല്‍എമാരില്‍ ഒരാളാണ് ഹര്‍ദീപ് സിങ്. ആകെ എട്ട് എംഎല്‍എമാരെ ബിജെപി ഒപ്പം കൊണ്ടു പോയെങ്കിലും ഇതില്‍ നാല് എംഎല്‍എമാരെ കോണ്‍ഗ്രസ് തിരികെ എത്തിച്ചിരുന്നു. പതിനഞ്ച് മാസം മാത്രം പ്രായമായ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് മധ്യപ്രദേശിന്റെ ഭരണം പിടിക്കാന്‍ തിരിക്കിട്ട നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.
എട്ട് ഭരണകക്ഷി എംഎല്‍മാരെ ഹരിയാന ഗുരുഗ്രാമിലെ ഐടിസി ഗ്രാന്റ് ഹോട്ടലില്‍ ബിജെപി എത്തിച്ചത് ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ്. അപകടം മണത്ത കോണ്‍ഗ്രസ് ദിഗ് വിജയ് സിംഗ്, മന്ത്രിമാരായ ജിത്തുപട്വാരി, ജയ്വര്ധന് സിംഗ് എന്നിവരെ മുന്‍നിര്‍ത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലൂടെ നാല് പേരെ തിരികെ കൊണ്ടു വന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എയേയും, രണ്ട് ബിഎസ്പി അംഗങ്ങളേയും ഒരു സമാജാവാദി പാ്ട്ടി അംഗത്തേയും ഭോപ്പാലില്‍ തിരികെ എത്തിച്ചെന്ന് കോണ്‍ഗ്രസ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.


