Aslaf Pattam –
തിരുവനന്തപുരം:എം എസ് എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയതിൽ പാർട്ടിക്ക് പങ്കുണ്ടെന്നു തുറന്നു പറഞ്ഞ എ എൻ ഷംസീർ എം എൽ എ യെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം എന്ന് ആവശ്യപെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി തിരുവന്തപുരത്ത് സി.ബി.ഐ ക്ക് പരാതി നൽകി. എം എസ് എഫ് സംസ്ഥാന പ്രെസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജന സെക്രട്ടറി എം പി നവാസ് , സംസ്ഥാന ഭാരവാഹികളായ ശരീഫ് വടക്കയിൽ , ഫൈസൽ ചെറുകുന്നേൻ, ഷബീർ ഷാജഹാൻ , ഹാഷിം ബംബ്രാണി, അംജദ് കൂരിപ്പള്ളി,ഹാമീം നെടുമങ്ങാട് എന്നിവർ സംബന്ധിച്ചു .തിരുവന്തപുരത്തെ സി ബി ഐ ഓഫീസിൽ എത്തിച്ചേർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ പരാതിയും ചർച്ചയുടെ വീഡിയോ ദൃശ്യമടങ്ങിയ സി ഡി യും ഹാജരാക്കി.