കൊച്ചി: കേരള സർക്കാർ കീഴിലുള്ള മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഉപദേശകസമിതി അംഗമായി മനോജ് ഗോപിയെ നിയമിച്ചു. എറണാകുളം ജില്ലയിലെ കോതമംഗലത്ത് താമസമാക്കിയിട്ടുള്ള മനോജ് ഗോപി എച്ച്.എം എസ്. ട്രേഡ് യൂണിയന്റെ മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന കൗൺസിൽ അംഗവുമാണ്. ജില്ലയെ പ്രതിനിധീകരിച്ചാണ് ഉപദേശക സമിതിയിൽ എത്തിയത്.മറ്റ് മോട്ടോർ വാഹന മേഖലയിലെ കേന്ദ്ര ട്രേഡ് യൂണിയനുകളിൽ നിന്ന് ഓരോ പ്രതിനിധികളും ഉദ്ദേശക സമിതിയിൽ അംഗങ്ങളാണ്.


