ആലത്തൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് തനിക്കെതിരെ നടത്തിയ പ്രസ്താവന നാക്കുപിഴയല്ലെന്നും മനഃപൂര്‍വമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ഒരിടത്തല്ല, മൂന്നിടത്ത് എ വിജയരാഘവന് ഈ പ്രസ്താവന ആവര്‍ത്തിച്ചു. അതു കൊണ്ട് തന്നെ നല്കിയ പൊലീസ് പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

”എല്‍ഡിഎഫിന്റെ കണ്‍വീനര്‍ എനിക്കെതിരെ പോരാടേണ്ടത് ആശയപരമായിട്ടാണ്. പ്രത്യേകിച്ച് നവോത്ഥാനത്തിനും വനിതാമതിലിനും വേണ്ടി സംസാരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയില്‍. എന്റെ പ്രായത്തിലുള്ള ഒരു മകളുണ്ടെങ്കില്‍ വിജയരാഘവന് ഇങ്ങനെ സംസാരിക്കുമോ?”, രമ്യ ഹരിദാസ് ചോദിക്കുന്നു.
”സ്ത്രീയെന്ന നിലയില്‍ത്തന്നെയാണ് താന്‍ അപമാനിതയായതെന്ന് രമ്യ പറയുന്നു. ‘ആലത്തൂരിലെ ആ പെണ്‍കുട്ടിയില്ലേ’ എന്ന ചോദ്യത്തില്‍ത്തന്നെ മോശം അര്‍ത്ഥമുണ്ട്. അതില്‍ നീതി കിട്ടണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തേണ്ടതില്ലെന്നും രമ്യ ഹരിദാസ് പറയുന്നു.


