തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത മുന്‍ ഡി.സി.പി ചൈത്ര തെരേസ ജോണിന് എതിരെ പാര്‍ട്ടി ജില്ലാ നേതൃത്വം നിയമ നടപടിക്ക് മുതിരാനിടയില്ലെന്ന് സൂചന.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം ചര്‍ച്ചയാക്കി മാദ്ധ്യമങ്ങള്‍ക്കും രാഷ്ട്രീയശത്രുക്കള്‍ക്കും ആയുധമിട്ട് കൊടുക്കേണ്ടതില്ലെന്ന വിലയിരുത്തലാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിനുള്ളത്. യു.ഡി.എഫിന് പ്രചരണവിഷയമാക്കി കൊടുക്കാതെ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന സംസ്ഥാനസമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തില്ല.

