തിരുവനന്തപുരം: യുവമോര്‍ച്ച പ്രതിഷേധത്തെ തുടർന്ന് പരിപാടിയില്‍ പങ്കെടുക്കാതെ മന്ത്രി ഇ.പി ജയരാജന്. ട്രിവാന്‍ഡ്രം ഹെല്‍ത്ത് ക്ലബ്ബ് ഓര്ഗനൈസേഷന് സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങിലാണ് പ്രതിഷേധം ഭയന്ന് ജയരാജന് എത്താതിരുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയ്ക്കു നേരെ കരിങ്കൊടി കാണിക്കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രസ്ക്ലബ്ബ് പരിസരത്ത് കനത്ത പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം ഭയന്ന് ജയരാജന് എത്താത്തതിനെ തുടര്‍ന്ന് മുന്‍ എംഎല്‍എ വി ശിവന്കുട്ടിയെത്തിയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.