തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂരിന്റെ ജംഗമ ആസ്തികളുടെ ആകെ മൂല്യം 34 കോടി രൂപ. പത്രിക സമര്‍പ്പണ വേളയില്‍ കൈവശം 25,000 രൂപയും ബാങ്ക് നിക്ഷേപമായി 5.88 കോടി രൂപയും മറ്റു നിക്ഷേപങ്ങളില്‍ 15. 32 കോടി രൂപയും ഉണ്ട് മാരുതി സിയാസും ,75,0000 രൂപ വിലയുള്ള ഫിയറ്റ് ലിനിയ എന്നീ രണ്ടു വാഹനങ്ങള്‍ സ്വന്തമായി ഉണ്ട് സ്ഥാവര ആസ്തിയുടെ ആകെ മൂല്യം ഒരു കോടിയും സ്വയാര്ജി ത ആസ്തിയുടെ കമ്ബോള വില 95 ലക്ഷവും ആണ് . രണ്ട് ക്രിമിനല്‍ കേസുകളിലും പ്രതിയാണ് തരൂര്‍.