കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന്സിഗ്, സോണിയാഗാന്ധി തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്യുക.

എല്ലാവര്ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി തന്നെയാകും പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. നീതി ആയോഗ് ഒഴിവാക്കും,ആന്ദ്ര പ്രദേശ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി,കാര്‍ഷിക കടാശ്വസം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ടാകും.
മുതിര്‍ന്ന നേതാവ് പി ചിദംബരം അധ്യക്ഷനായ സമിതിയാണ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കിയത്. കഴിഞ്ഞ മാസം ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് പത്രികയ്ക്ക് അന്തിമ രൂപം നല്‍കിയത്.
അതേസമയം മദ്ധ്യപ്രദേശിലെ കര്‍ഷകരുടെ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം വാഗ്ദാന ലംഘനം മാത്രമാണെന്ന് ബിജെപി. അധികാരത്തില്‍ കയറി പത്തു ദിവസത്തിനകം കര്‍ഷകരുടെ കടം എഴുതി തള്ളുമെന്ന വാഗ്ദാനം കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്ന് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്


