തിരുവനന്തപുരം : ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ പേരില്‍ ഏഴ് ക്രിമിനല്‍ കേസുകള്‍ . നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച ആസ്തി വിവരണ കണക്കുകളിലാണ് കൈയിലുള്ള ആസ്തിയുടെയും കേസുകളുടെയും എണ്ണം വ്യക്തമാക്കിയത്. അടൂര്‍ പ്രകാശിന് കൈവശം 14250 രൂപയും ,ഭാര്യയുടെ കൈവശം 6500 രൂപയും ,ബാങ്ക് നിക്ഷേപം 18.58 ലക്ഷം രൂപ, ഭാര്യയുടെ ബാങ്ക് നിക്ഷേപം 6.8 ലക്ഷം രൂപ
മറ്റു നിക്ഷേപങ്ങള്‍ 2.16 കോടി ,ഭാര്യയുടെ പേരിലുള്ള മറ്റു നിക്ഷേപങ്ങള്‍ 5.15 ലക്ഷം ഭാര്യയുടെ കൈവശമുള്ള സ്വര്‍ണം 19 ലക്ഷം മതിപ്പുള്ള 950 ഗ്രാം ആശ്രിതന്റെ കൈവശം ആറു ലക്ഷം രൂപ മതിപ്പുള്ള 300 ഗ്രാം സ്വര്‍ണ്ണം. സ്വന്തമായി ഇന്നോവ കാറും, ബൊലേറോ ജീപ്പ് ഭാര്യയുടെ പേരില്‍ ഇന്നോവ ക്രിസ്റ്റ ജംഗമ ആസ്തികളുടെ ആകെ മൂല്യം 3.9 കോടി. ആകെ ആസ്തി 7.8 കോടി.