ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായി അഞ്ച് മണ്ഡലങ്ങള്‍ പരിഗണിച്ച് പാര്‍ട്ടി. വി. മുരളീധരന് പിന്മാറുന്ന സാഹചര്യത്തില്‍ കഴക്കൂട്ടത്ത് പ്രഥമ പരിഗണനയുണ്ട്. ഈ മാസം അഞ്ചാം തീയതിക്ക് അകം ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കും. 12 ാം തീയതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉണ്ടാകും. ശോഭാ സുരേന്ദ്രന്, സുരേഷ് ഗോപി, ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ ജനവിധി തേടണമെന്നും നേതൃത്വം പറയുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങള്‍ക്കാണ് നിലവില്‍ അവസാനമായിരിക്കുന്നത്. കെ. സുരേന്ദ്രന് മത്സരിക്കുമെന്നാണ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. അഞ്ച് മണ്ഡലങ്ങളാണ് കെ. സുരേന്ദ്രന് വേണ്ടി പാര്‍ട്ടി പരിഗണിക്കുന്നത്. ഇതില്‍ കഴക്കൂട്ടം മണ്ഡലത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ശോഭാ സുരേന്ദ്രന് അറിയിച്ചിരുന്നു.


