ന്യൂഡല്‍ഹി: ബി.ജെ.പി ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. കോണ്‍ഗ്രസ് അതിന്റെ ശക്തി കേന്ദ്രങ്ങളിലും മികച്ച പോരാട്ടം കാഴ്ച വെക്കുന്ന സീറ്റുകളിലും വന്‍ വിജയം നേടുമെന്ന് പ്രിയങ്ക പറഞ്ഞു.

വിജയ സാധ്യത കുറഞ്ഞ കേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മഹാഗഡ്ബന്ധനിന്റെ വോട്ടുകള്‍ ചോര്‍ത്തില്ല. ബി.ജെ.പിയുടെ വോട്ടുകളിലാണ് കോണ്‍ഗ്രസ് നഷ്ടമുണ്ടാക്കുകയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. യു.പിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.


