കൂത്താട്ടുകുളം :യുവമോര്‍ച്ച മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്റെ വീട്ടില്‍ റീത്തും വധഭീഷണി കത്തും. ബുധനാഴ്ച പുലര്‍ച്ചെയാണ് റീത്തും കത്തും വച്ചത്.വീടിന്റെ മുന്നിലുള്ള ഗേറ്റില്‍ തൂക്കിയിട്ട നിലയിലാണ് റീത്ത കണ്ടത്. ഇത് മൂന്നാമത്തെ തവണയാണ് വധഭീഷണി സന്ദേശം ലഭിക്കുന്നത്. കൂത്താട്ടുകളം സ്റ്റേഷനില്‍ പരാതി നല്കി. മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി -സി.പി.എം സംഘര്‍ഷം നടന്ന സ്ഥലമാണ് പാലക്കുഴ.അന്ന് അരുണ്‍ പി മോഹന്റെ വീട്ടിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബും കല്ലും എറിഞ്ഞു കേടുപാടുകള്‍ വരുത്തിയിരുന്നു. ഇതിനു ശേഷവും സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
മാറികയില്‍ നടന്ന നിയമവിരുദ്ധ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്നും സ്റ്റോപ്പ് മെമ്മോ കൊടുപ്പിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. പോലീസ് ഏകപക്ഷിയ നീതി നിര്‍വഹണം ആണ് ഇപ്പോള്‍ മേഖലയില്‍ കാഴ്ചവെക്കുന്നത് എന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അജീഷ് തങ്കപ്പന് പറഞ്ഞു. സംഭവത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .