കൊല്ലം: നാടിന് ആശ്വാസവാര്‍ത്ത . കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്തി. കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിലാണ് കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലാണ് നിലവില്‍ കുട്ടി. 20 മണിക്കൂറിനുശേഷമാണ് കണ്ടെത്തിയത്.
