കൊല്ലം: ഹണിട്രാപ്പിലൂടെ കേരള സര്‍വകലാശാല മുന്‍ജീവനക്കാരനായ വയോധികന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി 11 ലക്ഷം കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി നിത്യ ശശി, കൊല്ലം പരവൂര്‍ സ്വദേശി സുഹൃത്ത് ബിനു എന്നിവരാണ് കൊല്ലം പരവൂര്‍ പോലീസിന്റെ പിടിയിലായത്.
അഭിഭാഷക കൂടിയായ നടിയും സുഹൃത്തും 11 ലക്ഷം രൂപ തട്ടിയെടുത്തതിന് ശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടുവെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വയോധികന്റെ പരാതിയില്‍ പറയുന്നു.
ഈ മാസം പതിനെട്ടിനാണ് പരവൂര്‍ പോലീസില്‍ വയോധികന് പരാതി നല്‍കുന്നത്. ഒളിവില്‍പ്പോയ യുവതിയേയും സുഹൃത്തിനേയും പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.