കൊല്ലം: അയല്‍വാസിയുടെ വളര്‍ത്തുനായയെ അടിച്ച് കൊന്നതിന് എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പൊലീസ്. ചാത്തന്നൂര്‍ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥന് പ്രശാന്തിനെതിരെയാണ് കേസ്. പ്രശാന്ത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണിയാള്‍. വളര്‍ത്തുനായ തന്റെ ഭാര്യയെ കടിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ നായയെ അടിച്ച് കൊന്നതെന്നാണ് വിവരം.
നായയെ അടിക്കുന്നത് തടയാനെത്തിയ വീട്ടുടമയായ സ്ത്രീയെയും ഇയാള്‍ അക്രമിച്ചു. ഇവരുടെ മുന്‍വശത്തെ പല്ലിന് പൊട്ടലുണ്ട്. നായയെ കൊന്നതിനും സ്ത്രീയെ ഉപദ്രവിച്ചതിനുമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രശാന്ത് എക്സൈസ് വകുപ്പില്‍ പ്രൊബേഷന്‍ പിരിയഡിലാണ് ജോലി ചെയ്യുന്നത്. ഏപ്രില്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്.