പാലക്കാട് : മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ 7.20 ഓടെയാണ് സംഭവം.സംഭവത്തില്‍ ഹന്നത്തിന്റെ ഭര്‍ത്താവായ ഷബീറലിയെ ശ്രീകൃഷ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും, മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനിടയാക്കിയതെന്നും ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു. പരിക്കേറ്റ ഹന്നത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

