തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് പിടിയില്‍. ഡോ. റൂവൈസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഒളിവിലായിരുന്ന ഇയാളെ ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇതിനു ശേഷം അറസ്റ്റിലേക്ക് കടക്കും.
കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. പിജി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു ഇയാള്‍. ബുധനാഴ്ച റുവൈസിനെതിരെ ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.
ഉയര്‍ന്ന സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വിവാഹാലോചനയില്‍ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹാനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.


