തൃശ്ശൂര്‍: നന്തിലത്ത് ജി മാര്‍ട്ടില്‍നിന്ന് 57.46 ലക്ഷം തട്ടിയ എച്ച്.ആര്. മാനേജര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് വീട്ടില്‍ റോഷിന് (37) ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി മാര്‍ട്ട് സി.ഇ.ഒ. സുബൈര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന റോഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
2018 മുതല്‍ 2023 ജനുവരി വരെയാണ് തട്ടിപ്പ് നടന്നത്. മുന്‍ ജീവനക്കാരുടെ ശമ്പളം എന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു പണംതട്ടല്‍. ഫെബ്രുവരി ഇരുപത്തഞ്ചിനാണ് ഇതുസംബന്ധിച്ച് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്.
പരിശോധനയില്‍ സ്ഥാപനത്തില്‍ ജോലിചെയ്യാത്തവരുടെ പേരിലും ശമ്പളം എഴുതിയെടുത്തതായി കണ്ടെത്തി. ഈ തുക റോഷിന്റെ അടുത്ത ബന്ധുക്കളുടേതടക്കം പത്തോളംപേരുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും കണ്ടെത്തി. തട്ടിപ്പില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.