ന്യൂഡല്‍ഹി: പാര്‍ട്ടിക്കുണ്ടായ താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.
നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരൂജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കാനയിലെ ജനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച ജനവിധിക്ക് നന്ദി. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്ത എല്ലാവര്ക്കും ഞാൻ നന്ദി പറയുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ഞങ്ങളുടെ പ്രകടനം നിരാശാജനകമാണ്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആവേശകരമായ പ്രചാരണമാണ് നടത്തിയത്. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ പ്രയത്നങ്ങളെ ഞാൻ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.
താല്കാലിക തിരിച്ചടികള്‍ തരണം ചെയ്ത് ഇന്ത്യ മുന്നണിക്കൊപ്പം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി തയാറെടുക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.