ന്യൂഡല്‍ഹി: 2023 ലെ മാഗ്സസെ പുരസ്കാരത്തിന് അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ. ആര് രവി കണ്ണന് അര്‍ഹനായി. അസമിലെ സില്‍ചറില്‍ നിര്‍ധനരോഗികള്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും താമസവും നല്കുന്ന കച്ചാര്‍ ആശുപത്രിയുടെ ഡയറക്ടറാണ് അദ്ദേഹം. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്ന് അറിയപ്പെടുന്ന പുരസ്കാരമാണ് മാഗ്സസെ. പുരസ്കാരജേതാവിന് 41 ലക്ഷം രൂപയാണ് ലഭിക്കുക.
ചെന്നൈ സ്വദേശിയായ ഡോ. ആര് രവി കണ്ണന് മുന്‍പ് അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായിരുന്നു. അദ്ദേഹത്തിന് ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ബഹുമതി നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.