സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍. മധ്യ- തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണം. തമിഴ്നാടിന് മുകളില്‍ നിലനില്‍ക്കുന്ന അന്തരീക്ഷ ചുഴിയാണ് മഴയ്ക്ക് കാരണമെന്നും തിരുവനന്തപുരം ഐഎംഡി ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു.
ശക്തമായ മഴയില്‍ അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.
നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മലയോരമേഖലയില്‍ പ്രത്യേക ജാഗ്രത വേണമെന്നും മുന്നയിപ്പുണ്ട്.
അതേസമയം മഴയുടെ പശ്ചാത്തലത്തില്‍ എറണാകുളം, കോട്ടയം ജില്ലയിലും കുട്ടനാട് താലൂക്കിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.


