തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലംപാറയില്‍ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതല്‍ കുട്ടികളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. മൂന്ന് കുട്ടികളും ബന്ധുക്കളാണ്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ബന്ധുക്കളായ കുട്ടികളെയാണ് കാണാതായത്. 11, 13, 14 വയസ്സാണ് കുട്ടികളുടെ പ്രായം. വീട്ടില്‍ നിന്ന് പണമെടുത്താണ് കുട്ടികള്‍ പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.
പാളയത്തെ വനപ്രദേശത്ത് കുട്ടികളിലൊരാളെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുകയാണ്. കുട്ടികളിലൊരാള്‍ മുന്‍പും വീടുവിട്ടിറങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ 9 മണിമുതലാണ് കുട്ടികളെ കാണാതായത് എന്ന് പരാതിയില്‍ പറയുന്നു. രാത്രിയോടെയാണ് ബന്ധുക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കുന്നത്.


