ഉത്തര്‍പ്രദേശില്‍ സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 8 പേര് മരിച്ചു. ലഖിംപൂര്‍ ഖേരിയില്‍ നടന്ന അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.
പിലിഭിത് ബസ്തി ഹൈവേയില്‍ ശാരദ പാലത്തിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചിലരുടെ നില ഗുരുതരമാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് അറിയിച്ചു.


