പാലക്കാട് മാങ്കുറുശ്ശിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്ല(19) യാണ് തൂങ്ങി മരിച്ചത്. നഫ്ലയുടെ മരണം മാനസിക പീഡനം മൂലമാണെന്ന് സഹോദരന് നഫ്സല്‍ ആരോപിച്ചു. 10 മാസം മുമ്പാണ് മുജീബും നഫ്ലയും വിവാഹിതരായത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മുജീബ് പുറത്തു പോയി വന്നപ്പോള്‍ കിടപ്പു മുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാതെ വന്നപ്പോള്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് നഫ്ലയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ നഫ്ലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആര്‍ഡിഒ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കബറടക്കി.


