രാജ്യത്തെ കോവിഡ് മരണസംഖ്യ 60, 000 കടന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 33 ലക്ഷം കടന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 33,10,234 ആയി.
മഹാരാഷ്ട്രയില്‍ ഇന്നലെ 14, 888 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തി. 25,23,772 പേര് രോഗമുക്തി നേടിയെന്നത് അതേ സമയം ആശ്വാസകരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയര്‍ന്നു.
അതിനിടെ പഞ്ചാബില്‍ നാളെ ഏക ദിന നിയമസഭാ സമ്മേളനം ചേരാനിരിക്കേ നടത്തിയ പരിശോധനയില്‍ 23 എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദിര് സിങ്ങ് അറിയിച്ചു. ഡല്‍ഹിയിലും രോഗികളുടെ എണ്ണം ഉയരുന്നതോടെ പരിശോധന ഇരട്ടിയാക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിര്‍ദ്ദേശം നല്കി.


