തിരുവനന്തപുരം: കെല്‍ട്രോണ്‍ കമ്പനി എംഡിക്ക് ശിവശങ്കറിന്റെ അവസ്ഥയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെല്‍ട്രോണ്‍ വിവാദത്തില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരനെ പിഴിഞ്ഞ് സ്വകാര്യ കമ്പനിക്ക് പണം ഉണ്ടാക്കി കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ ടെന്‍ഡര്‍ നടപടികളുടെ സുതാര്യത തന്നെ ഈ വിഷയത്തില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മോദിയുടെ സന്ദര്‍ശനം ഒരു ചലനവും ഉണ്ടാക്കില്ല. പുതിയതായി പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. വാട്ടര്‍ മെട്രോയും പ്രധാനമന്ത്രിയുമായി എന്താണ് ബന്ധം’, വന്ദേ ഭാരത് ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്നും റബ്ബര്‍ കര്‍ഷകരെ അവഗണിച്ചെന്നും ചെന്നിത്തല ആരോപിച്ചു.


